SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.26 PM IST

പ്രീമിയം മുടങ്ങിയാൽ ഇൻഷ്വറൻസ്‌ നൽകേണ്ട: സുപ്രീംകോടതി

insurance-policy

ന്യൂഡൽഹി: പ്രീമിയം മുടങ്ങിയാൽ ഇൻഷ്വറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്ന് സുപ്രീംകോടതി. ഇൻഷ്വറൻസ് കമ്പനിയും ഇടപാടുകാരനും തമ്മിലുള്ള കരാർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യസമയത്ത് പ്രീമിയം അടച്ചില്ലെങ്കിൽ അത് കരാർ ലംഘനമാകും. അതിന്റെ പേരിൽ ഇൻഷ്വറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജീവൻ സുരക്ഷാ യോജന പോളിസി എടുത്ത ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ നഷ്ടപരിഹാരം ഉൾപ്പെടെ മുഴുവൻ ഇൻഷ്വറൻസ് തുകയും ലഭിച്ചില്ലെന്ന ഭാര്യയുടെ പരാതിയിലാണ് നിരീക്ഷണം. പ്രീമിയം അടവിൽ വീഴ്ചയുണ്ടായതിനാൽ പോളിസി റദ്ദായെന്ന എൽ.ഐ.സി വാദം അംഗീകരിച്ച കോടതി അപകടനഷ്ടപരിഹാരം നൽകേണ്ടെന്ന് ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INSURANACE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.