തിരുവനന്തപുരം: സീസൺ ടിക്കറ്റ്, അൺറിസർവ്വ്ഡ് യാത്രക്കാർ കൂടി കഴിഞ്ഞ ദിവസം മുതൽ എത്തിയതോടെ സംസ്ഥാനത്തെ ട്രെയിനുകളിൽ വൻതിരക്ക്. തിരക്ക് ഒഴിവാക്കാൻ വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് വില്പന കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഒന്നരവർഷത്തിന് ശേഷമാണ് സീസൺ ടിക്കറ്റ് യാത്ര അനുവദിച്ചത്. നിലവിൽ 14 ട്രെയിനുകളിലാണ് ഇൗ സൗകര്യം ലഭിക്കുക. അടുത്തമാസം മുതൽ കൂടുയൽ ട്രെയിനുകളിൽ ഇതേർപ്പെടുത്തും.
ദീപാവലി ദിവസം റെയിൽവേ ബുക്കിംഗ് 2 വരെ
തിരുവനന്തപുരം: ദീപാവലി ദിവസമായ നാളെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |