തിരുവനന്തപുരം: ഭീമ ജുവലറിയുടെ പരസ്യകാമ്പയിനായ 'പ്യുവർ ആസ് ലവ്", ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ.എ.എ) ഇന്ത്യാ ചാപ്റ്ററിന്റെ ഫാഷൻ ആൻഡ് ആക്സസറീസ് വിഭാഗത്തിലെ ഉന്നതപുരസ്കാരം സ്വന്തമാക്കി. മുംബയിൽ നടന്ന ഐ.എ.എ ഇന്ത്യാ പുരസ്കാരങ്ങളുടെ ആറാം എഡിഷനിലാണ് ഭീമയുടെ നേട്ടം. ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ്, ഡയറക്ടർ ഗായത്രി സുഹാസ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |