ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നിറുത്തിവച്ച ബയോമെട്രിക് പഞ്ചിംഗ് തിങ്കളാഴ്ച പുനരാരംഭിക്കും. ഹാജർനില പഴയപടിയാക്കിയതോടെയാണ് പഞ്ചിംഗ് നിർബന്ധമാക്കുന്നത്. ഹാജർ രേഖപ്പെടുത്തുന്നതിനുമുമ്പും ശേഷവും ജീവനക്കാർ കൈകൾ സാനിറ്റൈസർ ചെയ്യുന്നുണ്ടെന്ന് വകുപ്പു മേധാവികൾ ഉറപ്പാക്കണം.
ആറടി അകലം നിർബന്ധം
മാസ്ക് എപ്പോഴും ധരിക്കണം, ആറടി അകലം പാലിക്കണം
തിരക്ക് ഒഴിവാക്കാൻ ഓരോ പഞ്ചിംഗ് മെഷീൻ കൂടി സ്ഥാപിക്കണം
ഇടയ്ക്കിടെ ബയോമെട്രിക് പഞ്ചിംഗ് മെഷീൻ വൃത്തിയാക്കണം
വായു കടക്കുന്ന പ്രദേശത്താവണം മെഷീനുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |