തിരുവനന്തപുരം: റേഷൻ കടയിൽ സ്റ്റോക്കുള്ള മണ്ണെണ്ണയുടെ വിലയും വർദ്ധിപ്പിച്ചത് ന്യായീകരിക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ. പുതിയതായി എത്തിക്കുന്ന മണ്ണെണ്ണയ്ക്ക് കേന്ദ്ര ഗവൺമെന്റ് വില വർദ്ധിപ്പിച്ചപ്പോൾ കടയിൽ ഇരിക്കുന്ന സ്റ്റോക്കിന് സംസ്ഥാന ഭക്ഷ്യവകുപ്പ് വില വർദ്ധിപ്പിച്ചുവെന്നാണ് ആക്ഷേപം. ഇത് പിൻവലിച്ച് പഴയ സ്റ്റോക്ക് പഴയ വിലയ്ക്ക് നൽകണമെന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |