ബംഗ്ളാദേശിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക
അബുദാബി: ഐ.സി.സി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12റൗണ്ടിലെ തുടർച്ചയായ നാലാം മത്സരത്തിലും ബംഗ്ലാദേശിന് തോൽവി. ഇന്നലെ ആറു വിക്കറ്റിന് ദക്ഷിണാഫ്രിക്കയാണ് ബംഗ്ളാകടുവകളെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 84ൽ ആൾഒൗട്ടാക്കിയശേഷം 13.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു ദക്ഷിണാഫ്രിക്ക.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസൊ റബാദയുടേയും ആന്റിച്ച് നോർക്യയുടേയും ബൗളിംഗിന് മുന്നിലാണ് ബംഗ്ലാ ബാറ്റിംഗ് നിര തകർന്നുവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |