ആര്യനാട് : ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 8.45 ന് ആര്യനാട് ചെറുമഞ്ചലിലാണ് സംഭവം നടന്നത്. ബസ് പിന്നിലേക്കെടുത്തതാണ് അപകട കാരണം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ സ്കൂളിലേക്ക് പോകാനായി ബസ് കാത്തു നിന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. സോമൻനായർ (65), വൃന്ദ (15), മിഥുൻ(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരനായിരുന്ന സോമൻനായരുടേതാണ് ഗുരുതര പരിക്ക്. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |