SignIn
Kerala Kaumudi Online
Friday, 29 March 2024 2.19 PM IST

ജോജു തെരുവിൽ ആക്രമിക്കപ്പെട്ടപ്പോൾ അമ്മ പ്രതികരിച്ചില്ല; ജനറൽ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ

ganesh

പത്തനാപുരം: ചലച്ചിത്ര നടൻ ജോജു ജോർജിനെ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ ആക്രമിച്ച സംഭവത്തിൽ 'അമ്മ' സംഘടനയ്‌ക്കെതിരെ വിമർശനവുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ. അമ്മയിലെ ആരും ജോജു തെരുവിൽ ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിച്ചില്ല. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ചോദിച്ചു. പരസ്‌പരം കുശുമ്പുള‌ള സ്ഥലമാണ് സിനിമ. അതുകൊണ്ടാകും ഇതിൽ ആരും അപലപിക്കാത്തതെന്ന് ആരോപിച്ച ഗണേഷ് ഇക്കാര്യത്തിൽ സംഘടനാ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും അറിയിച്ചു.

അതേസമയം താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഗണേഷിന്റെ ആരോപണം തള‌ളി ഇടവേള ബാബു പ്രതികരിച്ചു. ജോജുവിന്റെ വാഹനം പൊളിച്ചത് കോൺഗ്രസിന്റെ സംസ്‌കാരമാണെന്നാണ് അമ്മ എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ് പറഞ്ഞത്. അതേസമയം പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K B GANESH, IDAVELA BABU, CINEMA, AMMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.