SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 AM IST

ഒരു പെണ്ണിന് അവളുടെ അപ്പനാണോ ഭർത്താവാണോ വലുത്, എല്ലാംശരിയാകും ട്രെയിലർ പുറത്തിറങ്ങി

down

ആസിഫ് അലിയും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'. രാഷ്ട്രീയവും ജീവിതവും ഇഴചേരുന്ന രസകരമായ കുടുംബചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. തോമസ് തിരുവല്ലയും ഡോക്ടർ പോൾ വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ശ്രീജിത് നായർ ഛായഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. സുധീർ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേധുലക്ഷമി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELLAM SHARIYAKUM TRAILER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.