കോട്ടയം: ഉരുൾപൊട്ടലിനിരയായവർക്ക് കൈയേറ്റക്കാരായ തോട്ടം ഉടമകളിൽ നിന്ന് ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. കൂട്ടിക്കൽ പ്രദേശത്തേയ്ക്ക് ജില്ലാ കമ്മറ്റി സമാഹരിച്ച വീട്ടുപകരണങ്ങൾ എക്സിക്യൂട്ടlവ് ചെയർമാൻ മോൻസ് ജോസഫ് വിതരണം ചെയ്തു. സെക്രട്ടറി ജനറൽ ജോയി എബ്രാഹം , ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എന്നിവർ ധനസഹായ വിതരണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മജു പുളിക്കൽ, വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ജയിസൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, സോണി തോമസ്, മറിയാമ്മ ജോസഫ് എന്നിവർ പങ്കെടുത്തു.