SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 PM IST

വാനിലുയർന്ന വാനിനെ ഫയർഫോഴ്സ് തളച്ചു

van

കോട്ടയം: മാടുകളുമായി വന്ന പിക് അപ്പ് വാൻ കയറ്റംകയറുന്നതിനിടെ പിൻവശം കുത്തി നിന്നു. ഫയർഫോഴ്‌സിന്റെ ഇടപെടലിൽ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 5.40 ഓടെ ലോഗോസ് ജംഗ്ഷനിലായിരുന്നു സംഭവം. പൊള്ളാച്ചിയിൽ നിന്ന് മാടുകളേയും കയറ്റിവന്നതായിരുന്നു പിക് അപ്പ്. കറുകച്ചാലിലെ ഇറച്ചിക്കടയിലേയ്ക്ക് സപ്ളൈക്ക് പോകുമ്പോഴാണ് പണി കിട്ടിയത്. കയറ്റം കയറുന്നതിനിടെ മാടുകളെല്ലാം പിന്നിലേയ്ക്ക് തെന്നി വന്നു. പിന്നിൽ ഭാരം കൂടിയതോടെ വാഹനത്തിന്റെ പിൻവശം കുത്തി മുൻഭാഗം വായുവിൽ ഉയർന്നു നിന്നു. ഡ്രൈവറും സമീപമുണ്ടായിരുന്ന പൊലീസുകാരും പഠിച്ച പണിയെല്ലാം പയറ്റിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ഫയർഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് വണ്ടി നേരെയാക്കിയത്. ഫയർഫോഴ്സ് സംഘം ബോണറ്റിൽ കയറി നിന്ന ശേഷം പിക് അപ്പ് ഫയർഫോഴ്സ് വാഹനവുമായി ഘടിപ്പിച്ച് കെട്ടിവലിച്ച് ലെവലിലെത്തിക്കുകയായിരുന്നു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഓവർലോഡിന് പൊലീസ് പിഴ ചുമത്തി. സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ, അസി. സ്റ്റേഷൻ ഓഫീസർ അജിത് കുമാർ പി.എൻ, സീനിയർ ഫയർ ഓഫീസർ പി.വി.സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.