പ്രിയങ്ക നായരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ആ മുഖം അഭിലാഷ് പുരുഷോത്തമൻ സംവിധാനം ചെയ്യുന്നു. തമിഴിൽ ആഴം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു സ്ത്രീ കഥാപാത്രം മാത്രമുള്ള സിനിമ പുറത്തിറങ്ങുന്നത്. ക്രൈം ത്രില്ലറായ ആ മുഖത്തിൽ മീര എന്ന പെൺകുട്ടിയുടെ വേഷമാണ് പ്രിയങ്കയ്ക്ക്. നബീഹ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ രുദ്ര നിർമ്മിക്കുന്ന ചിത്രത്തിന് സംസ്ഥാന പുരസ് കാര ജേതാവായ പ്രതാപ് പി. നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്യാം കെ. വാര്യരുടെ ഗാനങ്ങൾക്ക് ദീപാങ്കുരൻ സംഗീതം ഒരുക്കുന്നു. പശ്ചാത്തല സംഗീതവും ദീപാങ്കുരന്റേതാണ്. എഡിറ്റർ സോബിൻ കെ. സോമൻ. അതേസമയം മോഹൻലാൽ ചിത്രമായ ട്വൽത്ത്മാൻ, പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പം ജനഗണമന, സൈജു കുറുപ്പിനൊപ്പം അന്താക്ഷരി എന്നിവയാണ് പ്രിയങ്ക അഭിനയിച്ച് പൂർത്തിയാക്കിയ സിനിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |