SignIn
Kerala Kaumudi Online
Friday, 20 May 2022 11.30 PM IST

സജിയെ തേടി 80 ലക്ഷമെത്തി

lottery-

കോട്ടയം: മഴമൂലം വിൽക്കാഞ്ഞ അഞ്ച് ടിക്കറ്റുകളിലാെന്നിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി. ലോട്ടറി വിൽപ്പനക്കാരനായ തിരുവഞ്ചൂർ കുര്യനാട്ട് സജിമോൻ (58) ആണ് കാരുണ്യപ്ലസ് ലോട്ടറിയിലെ ഈ ഒന്നാം സമ്മാനക്കാരൻ . കാരാപ്പുഴയിലെ ശ്രീഭദ്ര ലോട്ടറി ഏജൻസിൽ നിന്ന് ഹോൾസെയിൽ വിറ്റ ടിക്കറ്റ് ബിബിയുടെ ശ്രീകൃഷ്ണ ലോട്ടറി ഷോപ്പിൽ നിന്നാണ് സജിമോൻ വിൽപ്പനയ്ക്കായി എടുത്തത്. ടിക്കറ്റ് തിരുവഞ്ചൂർ എസ്.ബി.ഐ ശാഖയിൽ ഏൽപ്പിച്ചു. മുൻപ് യൂണിയൻ തൊഴിലാളിയായിരുന്ന സജി നട്ടെല്ലെനുണ്ടായ ശാരീരിക പ്രശ്‌നത്തെ തുടർന്നാണ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്. ഭാര്യ: ലീലാമ്മ. മക്കൾ: സ്‌നേഹ, സുജേഷ്. മരുമകൻ: വിശാൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOTTERY
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.