SignIn
Kerala Kaumudi Online
Monday, 16 May 2022 10.20 AM IST

നിലയ്ക്കാതെ അപ്പീൽ : കൊവിഡ് മരണം അരലക്ഷത്തിലേക്ക്

covid-death

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ അരലക്ഷത്തിലേക്ക് കുതിക്കുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രകാരം മരണപ്പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപ്പീലുകൾ ദിനംപ്രതി പെരുകുന്നതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണം.

ഓൺലൈൻ അപ്പീൽ അപേക്ഷാ സമർപ്പണം ഒരു മാസത്തോട് അടുക്കുമ്പോൾ അപേക്ഷകർ 20,000 കവിഞ്ഞു. കൊവിഡ് മരണമാണെന്ന് തെളിയിക്കുന്ന രേഖകളുമായാണ് എല്ലാവരും അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ ജൂൺ 18വരെ സംഭവിച്ച മരണങ്ങളിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്നവയും പരാതികൾ പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതും ദിനം പ്രതി 100ന് മുകളിലാണ്.നിലവിൽ സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ 33,048 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെട്ടാൽ മാത്രമേ സർക്കാരിന്റെ ധനസഹായത്തിനായി അപേക്ഷിക്കാനാകൂ.ഇന്നലെ വൈകിട്ട് 6.30വരെ 20,665 അപേക്ഷകളാണ് ലഭിച്ചത്. 3924 എണ്ണം തീർപ്പാക്കി. 16747 അപേക്ഷകൾ പരിഗണനയിലുമാണ്. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞമാസം ഒൻപത് മുതലാണ് കൊവിഡ് മരണപ്പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപ്പീൽ സംവിധാനം നിലവിൽ വന്നത്. https://covid19.kerala.gov.in/deathinfo/ എന്ന പോർട്ടുലിലൂടെയാണ് അപ്പീൽ നൽകേണ്ടത്. അതേസമയം സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യ ശരാശരി 80 എന്ന നിലയിലാണ്.

സഹായത്തിനായി 1102 അപേക്ഷകൾ

കൊവിഡ് മരണം സംഭവിച്ചവർക്ക് സർക്കാർ നൽകുന്ന 50,000 രൂപ ധനസഹായത്തിനായി ഇതുവരെ 1097 അപേക്ഷകളാണ് ലാന്റ് റവന്യു കമ്മീഷണറേറ്റിലേക്ക് ലഭിച്ചിട്ടുള്ളത്. മൂന്നുവർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം ലഭിക്കുന്നതിനായി 163 ബി.പി.എൽ കുടുംബങ്ങളും ഇന്നലെ വരെ അപേക്ഷ നൽകി.https://relief.kerala.gov.in എന്ന പോർട്ടിലിലൂടെയാണ് ധനസഹായങ്ങൾക്ക് അപേക്ഷിക്കേണ്ടത്.

അ​ര​ക്കോ​ടി​ ​ക​വി​ഞ്ഞ് കൊ​വി​ഡ് ​ബാ​ധി​തർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 50​ല​ക്ഷം​ ​ക​വി​ഞ്ഞു.​ ​ഇ​ന്ന​ലെ​ 6580​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ 50,01,835​പേ​രാ​ണ് ​ഇ​തു​വ​രെ​ ​വൈ​റ​സ്ബാ​ധി​ത​രാ​യ​ത്.​ ​ആ​ദ്യ​ ​കൊ​വി​ഡ് ​കേ​സ് ​സ്ഥി​രീ​ക​രി​ച്ച് ​ഒ​രു​വ​ർ​ഷ​വും​ ​ഒ​ൻ​പ​ത് ​മാ​സ​വും​ ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​വൈ​റ​സി​ന്റെ​ ​പി​ടി​യി​ലാ​യ​വ​ർ​ ​അ​ര​ക്കോ​ടി​ ​ക​ട​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ 24​മ​ണി​ക്കൂ​റി​നി​ടെ​ 62,219​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.57​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ 46​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു,​ ​ഇ​തു​കൂ​ടാ​തെ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 111​മ​ര​ണ​ങ്ങ​ളും​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ​ ​സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന​ ​ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 18​വ​രെ​യു​ള്ള​ 157​മ​ര​ണ​ങ്ങ​ളും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 6167​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 352​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 22​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നും​ ​വ​ന്ന​വ​ർ.​ 39​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 7085​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVIDDEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.