SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.50 AM IST

ദുബായ് എക്സ്‌പോയിൽ വീണ്ടും താരമായി ഇന്ത്യ,​ ഒരുമാസത്തിനിടെ ഇന്ത്യൻ പവലിയനിലെത്തിയത് രണ്ട് ലക്ഷത്തിലേറെ പേർ

duabi-


ന്യൂഡൽഹി: ദുബായ് എക്സ്‌പോയിൽ വീണ്ടും ശ്രദ്ധേയമായി ഇന്ത്യൻ പവലിയൻ. ഒരുമാസത്തിനിടെ രമ്ട് ലക്ഷത്തിലേറെപ്പേരാണ് ഇന്ത്യൻ പവലിയനിൽ എത്തിയത്. . നവംബര്‍ മൂന്ന് വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്.

ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പവലിയനില്‍ അരങ്ങേറി. ഒക്ടോബര്‍ മാസം ഇന്ത്യന്‍ പവലിയനെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നെന്നും സന്ദര്‍ശകരുടെ എണ്ണം വരും മാസങ്ങളിലും ഇതേപോലെ തന്നെ ഉയരുമെന്നാണ് പ്രതീക്ഷയെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും എക്‌സ്‌പോ 2020 ദുബൈയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മിഷണര്‍ ജനറലുമായ ഡോ. അമന്‍ പുരി പറഞ്ഞു. സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതല്‍ അവസരങ്ങള്‍ക്ക് ഇന്ത്യന്‍ പവലിയന്‍ വേദിയാകുമെന്നും ഇന്ത്യയുടെ ആഘോഷങ്ങള്‍, ഭക്ഷണം, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ ആഗോള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായകമായതായി അദ്ദേഹം പറഞ്ഞു

അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ രൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുക. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഇവയിൽ ഉള്‍പ്പെടുന്നു. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, DUBAI EXPO, INDIAN PAVILION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.