പെരുമ്പാവൂർ: പ്ലാസ്റ്റിക് ടാങ്കുകൾക്ക് 10 മുതൽ 20 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് ഓൾ കേരള ടാങ്ക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും വില വർദ്ധനവ് മൂലം പ്ലാസ്റ്റിക് നിർമ്മാതാക്കൾ വിലക്കയറ്റത്തിന്റെ പ്രശ്നം നേരിടുകയാണ്. അനിയന്ത്രിതമായി വില കൂടുന്ന സാഹചര്യവും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള നിലവാരമില്ലാത്ത, ആരോഗ്യത്തിന് ഭീഷണിയായ ടാങ്കുകളുടെ വിതരണം മൂലവും കഴിഞ്ഞ രണ്ടു വർഷത്തിൽ എട്ട് യൂണിറ്റുകൾ പൂട്ടിയതായും നിലവിൽ 34 യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.