മുക്കം: മുക്കം അഗ്രികൾച്ചറൽ വർക്കേഴ്സ് ഡവലപ്മെന്റ് ആൻഡ് വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മുക്കത്ത് അഗ്രോ ഫാം പ്രവർത്തനം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ ആദ്യവില്പന നടത്തി.
കർഷകർക്കുള്ള തൈകൾ നഗരസഭ ചെയർമാൻ പി.ടി.ബാബുവും അഗസ്ത്യൻമുഴി എ.യു.പി. സ്കൂളിനുള്ള തെർമൽ സ്കാനർ ജോയിന്റ് രജിസ്ട്രാർ ടി.ജയരാജനും വിതരണം ചെയ്തു. എൻ.കെ.അബ്ദുറഹ്‌മാൻ, റഫീഖ് മാളിക, ബി.പി.റഷീദ്, നിഷാബ് മുല്ലാളി തുടങ്ങിയവർ സംബന്ധിച്ചു.
അഗ്രോ ഫാമിൽ കമ്പി, സിമന്റ് തുടങ്ങിയവയും ലഭിക്കുമെന്ന് പ്രസിഡന്റ് സജീഷ് മുത്തേരി, സെക്രട്ടറി കെ.എസ്.അശ്വിൻദാസ് എന്നിവർ പറഞ്ഞു.