തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പകരക്കാരനെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ചാൻസലറുടെ പ്രതിനിധിയായി പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, സെനറ്റ് പ്രതിനിധിയായി പ്ലാനിംഗ് ബോർഡ് മുൻ അംഗം ഡോ. ബി.ഇക്ബാൽ, യു.ജി.സി പ്രതിനിധിയായി കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.തിമ്മേ ഗൗഡ എന്നിവരാണ് സമിതിയിലുള്ളത്. പ്രൊഫ. വി.കെ.രാമചന്ദ്രനാണ് കൺവീനർ. ചീഫ് സെക്രട്ടറിയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ ആയിരുന്നു ഇതുവരെ ചാൻസലറുടെ പ്രതിനിധി. കമ്മിറ്റിയിൽ അക്കാമഡമിക് വിദഗ്ദ്ധർ മാത്രമേ പാടുള്ളൂവെന്ന യു.ജി.സി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്.