SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.50 PM IST

യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി സമരം

v
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കൊല്ലം സ്റ്റാൻഡിൽ നിറുത്തിയിട്ടിരിക്കുന്ന ബസുകൾ

കൊല്ലം: വ്യാഴാഴ്ച അർദ്ധരാത്രി ആരംഭിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ജില്ലയിലെ യാത്രക്കാരെ പെരുവഴിയിലാക്കി. കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിച്ചിരുന്ന വലിയ വിഭാഗം ആളുകളെ സമരം വലച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ ബസ് കിട്ടാതെ വലഞ്ഞു. പലർക്കും സാമാന്തര സർവീസുകളെ ആശ്രയിക്കേണ്ടി വന്നു. അവർ അമിത യാത്രക്കൂലി ഈടാക്കുകയും ചെയ്തു.

ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു ബസും പോലും നിരത്തിലിറങ്ങിയില്ല. ഒമ്പത് ഡിപ്പോകളിൽ നിന്നുള്ള 382 സർവീസുകളെയും സമരം ബാധിച്ചു. സമരവിവരം അറിയാതെ എല്ലാ ഡിപ്പോകളിലും യാത്രക്കാർ എത്തിയിരുന്നു. ഒടുവിൽ അവർക്ക് മറ്റ് യാത്രാമാർഗങ്ങൾ തേടേണ്ടി വന്നു.

എന്നാൽ,​ കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ജനജീവിതം തീർത്തും ദുരിതത്തിലായി. മലയോര മേഖലകളിലും യാത്രാ ക്ലേശം അനുഭവപ്പെട്ടു. കൊവിഡും ഡീസൽ വിലവർദ്ധനയും കാരണം സ്വകാര്യ ബസുകൾ പലയിടത്തും ഓട്ടം നിറുത്തിയപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു യാത്രക്കാരുടെ ഏക ആശ്രയം.

പണി മുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തുകയും

യോഗം ചേരുകയും ചെയ്തു. കൊല്ലം ഡിപ്പോയിൽ നിന്നുള്ള 63 സർവീസുകളെയും സമരം ബാധിച്ചു. കളക്ടറേറ്റിലും മറ്റു സർക്കാർ ഓഫീസുകളിലും ജീവനക്കാർക്ക് കൃത്യസമയത്ത് എത്താനായില്ല. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഏറെ കഷ്ടപ്പെട്ടു. പാരിപ്പള്ളി, കുണ്ടറ, ചവറ, ശാസ്താംകോട്ട തുടങ്ങിയ മേഖലകളിലേക്കും ബസ് കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടി.

കൊട്ടാരക്കര ഡിപ്പോയിലും

യാത്രക്കാരുടെ തിരക്ക്

കൊട്ടാരക്കര ഡിപ്പോയിൽ രാവിലെ മുതൽ യാത്രക്കാരുടെ നല്ല തിരക്കായിരുന്നു. എന്നാൽ,​ ഒരു സർവീസ് പോലും നടത്താതെ വന്നതോടെ യാത്രക്കാർ മറ്റു മാർഗങ്ങൾക്കായി പരക്കം പാഞ്ഞു. അതുകൊണ്ടുതന്നെ സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതും ലഭിക്കാതെ വന്നപ്പോൾ പലരും സമാന്തര സർവീസുകളെ ആശ്രയിച്ചു. കെ.എസ്.ആർ.ടി.സി മാത്രം ഓടിയിരുന്ന എം.സി റോഡിലും പുനലൂർ, കൊല്ലം, പട്ടാഴി റൂട്ടുകളിലും യാത്രക്കാർ നന്നേ വിഷമിച്ചു. പത്തനാപുരത്തും മലയോര മേഖലകളിലേക്കുള്ള യാത്ര പ്രയാസമായി. പുന്നല, പൂമരുതിക്കുഴി, മാങ്കോട്, പാടം, വെള്ളംതെറ്റി, അച്ചൻകോവിൽ, കറവൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടി.

ജില്ലയിലെ ഡിപ്പോകളും സർവീസുകളും

കൊല്ലം:63

കൊട്ടാരക്കര:88

പുനലൂർ:40

പത്തനാപുരം: 30

ചാത്തന്നൂർ: 39

കരുനാഗപ്പള്ളി: 52

കുളത്തൂപ്പുഴ :23

ചടയമംഗലം: 38

ആര്യങ്കാവ്:10

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.