കൊല്ലം : പിബി ചലഞ്ചേഴ്സ് സംഘടിപ്പിക്കുന്ന ഗ്രാൻഡ് പ്രീ ഓട്ട മത്സരത്തിന് ഞായറാഴ്ച തുടക്കമാവും. സോൾസ് ഒഫ് കൊല്ലം നിയന്ത്രിക്കുന്ന കൊല്ലത്തെ മത്സരങ്ങളുടെ ഫ്ലാഗ് ഒാഫ് കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് കൊല്ലം കൂടാതെ കൊച്ചിയും കോഴിക്കോടും വേദികളാവും. ആറ് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങൾ ഡിസംബർ 26ന് കൊച്ചിയിൽ സമാപിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓപ്പൺ, സീനിയർ, വെറ്ററൻ, സീനിയർ വെറ്ററൻ എന്നീ വിഭാഗങ്ങളാണുള്ളത്. ഫോൺ: 73562617 93/9995419444.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |