SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.21 AM IST

കയറിവാ, അല്പം റെസ്റ്റെടുക്കാം!

v

റെസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് ആരംഭിച്ചു

കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്കും താമസത്തിന് അനുമതി ലഭിച്ചതോടെ ജില്ലയിൽ ബുക്കിംഗ് ആരംഭിച്ചു. മൊത്തം 11 പി.ഡബ്ല്യു.ഡി റെസ്റ്റ്‌ ഹൗസുകളാണ് കൊല്ലത്തുള്ളത്.

ചിന്നക്കട, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കുളത്തൂപ്പുഴ, പത്തനാപുരം, കുറ്റാലം, ശാസ്താംകോട്ട, അച്ചൻകോവിൽ, ആര്യങ്കാവ് എന്നിവടങ്ങളിലെ റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി സജ്ജമാവുകയാണ്. മിക്കയിടത്തും ഭക്ഷണശാല ഉണ്ടെങ്കിലും കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. റെസ്റ്റ്‌ ഹൗസുകൾ പീപ്പിൾസ് റെസ്റ്റ്‌ ഹൗസുകളായി മാറിയാലും നിലവിൽ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നഷ്ടമാവില്ല. വി.ഐ.പി, പി.ഡബ്ല്യു.ഡി മുറികൾ ഒഴിവാക്കിയാവും നൽകുക. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

കൊല്ലം റെസ്റ്റ് ഹൗസിൽ ഇപ്പോൾ മാനേജർ ഉൾപ്പെടെ മൂന്ന് ജീവനക്കാരുണ്ട്. ക്ളീനിംഗ് സ്റ്റാഫ് താത്കാലിക നിയമനമാണ്. കൊട്ടാരക്കര റെസ്റ്റ് ഹൗസിൽ 6 സാധാരണ മുറികളും രണ്ടു വി.ഐ.പി മുറികളുമാണുളളത്. വി.ഐ.പി മുറി ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും. ഒരു വർഷത്തേക്ക് കരാർ നൽകിയ കാന്റീൻ അടുത്ത ദിവസം പ്രവർത്തിച്ചു തുടങ്ങും. പത്തനാപുരത്ത് 8 മുറികൾ ഉണ്ടെങ്കിലും മലിനജലം പുറന്തള്ളുന്ന വിഷയം പരിഹരിക്കാത്തതിനാൽ പൊതുജനങ്ങൾക്ക് ഉടൻ നൽകാനാവില്ല.

എ.സി മുറിക്ക് 1000 രൂപ

കൊല്ലം ചിന്നക്കട റെസ്റ്റ് ഹൗസിൽ ഇതിനോടകം 4 ബുക്കിംഗ് ലഭിച്ചു. ഇവിടെ അനക്സ് ബിൽഡിംഗിൽ മാത്രമാണ് പൊതുജനങ്ങൾക്ക് താമസം അനുവദിച്ചിട്ടുള്ളത്. ഹെറിറ്റേജ് ബിൽഡിംഗിൽ മൂന്ന് വി.ഐ.പി മുറികൾ മാത്രമാണുള്ളത്. അനക്സിൽ 2 എ.സി മുറികളും 6 നോൺ എ.സി മുറികളുമുണ്ട്. എ.സി മുറിക്ക് 1000 രൂപയും അല്ലാത്തവയ്ക്ക് 600 രൂപയുമാണ് ദിവസ വാടക. പൊതുജനങ്ങൾക്കായി മുറി നൽകുമ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരും.

ജില്ലയിലെ റെസ്റ്റ് ഹൗസുകളും മുറികളും

 കൊല്ലം-11

 കൊട്ടാരക്കര- 8

 പത്തനാപുരം- 8

 കരുനാഗപ്പളളി 10

 പുനലൂർ14

 കുളത്തൂപ്പുഴ4

 അച്ചൻകോവിൽ6

 ആര്യങ്കാവ്6

 കുറ്റാലം 11

കോട്ടേജുകൾ

 ശാസ്താംകോട്ട 6

 ചാത്തന്നൂർ 3

ആകെ സാധാരണ മുറികൾ: 72

വി.ഐ.പി: 15

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.