കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകളിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, കൊമേഴ്സ് എന്നീ വിഷയങ്ങളിലും ബിരുദ കോഴ്സുകളിൽ സൈക്കോളജിയിലും ഏതാനും ചില ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എ.സ്.സി/എസ്.ടി വിദ്യാർത്ഥികൾ 06 ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.