മലപ്പുറം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിൽ ചെയ്യുന്ന 16 മുതൽ 59 വയസ് വരെയുളള ഇൻകം ടാക്സ് അടക്കാൻ ബാദ്ധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത എല്ലാവരും ഇ-ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ചെയ്യുന്നതിലൂടെ വിവിധ സാമൂഹിക സുരക്ഷാപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മുൻഗണന ലഭിക്കും. അക്ഷയ വഴിയും പൊതുസേവന കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ് വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ, ആധാർ ലിങ്ക്ഡ് ഫോൺ നമ്പർ, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യമാണ്. ഫോൺ : 0483 2734941.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |