കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഒക്ടോബർ 27ന് പ്രാബല്യത്തിൽ വന്നവിധം പുതുക്കിയ ഭവന വായ്പാ പലിശനിരക്കുകൾ പ്രഖ്യാപിച്ചു. എക്കാലത്തെയും താഴ്ചയായ 6.4 ശതമാനമാണ് ഏറ്റവും കുറഞ്ഞ പലിശനിരക്ക്. വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമാണിത്. മറ്റു ബാങ്കുകളിൽ നിന്ന് ടേക്ക് ഓവർ ചെയ്യുന്ന ഭവന വായ്പകൾക്കും ഈ പലിശനിരക്ക് ബാധകമാണ്.