തൃശൂർ: പുന്നല ശ്രീകുമാറിന്റെയും തുറവൂർ സുരേഷിന്റെയും നേതൃത്വത്തിലുള്ള കെ.പി.എം.എസ് വിഭാഗങ്ങളുടെ ലയനസമ്മേളനം തൃശൂർ ടൗൺഹാളിൽ ഇന്ന് രാവിലെ പത്തിന് നടക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷനാകും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുറവൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. 2010 മുതൽ രണ്ടായി പ്രവർത്തിച്ചു വന്ന സംഘടനകൾ ഒരു സംഘടനയായി മാറും. ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം മേഖലകളിലായി ലയന സമ്മേളനങ്ങൾ നടക്കും. തൃശൂർ, എറണാകുളം ജില്ലകളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എ. വേണു, കെ.എസ്. രാജു, പി.എൻ. സുരൻ, പി.എ. രവി, ഇ.ജെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |