തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വകുപ്പിന്റെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
ബാലികാദിനത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. ശൈശവ വിവാഹത്തിനെതിരായ പൊൻവാക്ക് പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, അഡിഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ ശിവന്യ, ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസർ സബീന ബീഗം, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ജീജ, നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീല മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |