വാഷിംഗ്ടൺ: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ പ്രവേശനാനുമതി നല്കി അമേരിക്ക. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അതോറിറ്റിയും അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമാണ് അനുമതി നൽകിയത്. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.
യു.എസിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം ഫൈസർ ബയോ എൻടെക്,മൊഡേണ ജോൺസൺ ആന്റ് ജോൺസൺ, അസ്ട്രാസെനക, കൊവിഷീൽഡ്, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ പൂർണമായി സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |