തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിന്റെ 49ാമത് ചരമവാർഷിക ദിനാചരണം ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ആചരിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് അറിയിച്ചു.ചരമവാർഷിക ദിനമായ നാളെ രാവിലെ 9.30ന് തിരുവനന്തപുരം പാളയം ആർ.ശങ്കർ സ്ക്വയറിലെ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും.ആർ.ശങ്കറന്റെ 50ാ ചരമവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന കർമ്മ പരിപാടികളുടെ ബ്രോഷർ പ്രകാശനവും നടത്തും.മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,അടൂർ പ്രകാശ് എം.പി,എം.വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ എം.പിമാർ,എം.എൽ.എമാർ കെ.പി.സി.സി,ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |