തിരുവനന്തപുരം: കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. കയർ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യവും സാങ്കേതിക വശങ്ങളും പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.ഒമ്പതിന് രാവിലെ 9ന് ആറ്റിങ്ങൽ ചെമ്പകമംഗലത്തെ കണിമംഗലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കയർഫെഡ് പ്രസിഡന്റ് എൻ. സായികുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, കയർവികസന വകുപ്പ് ഡയറക്ടർ വി.ആർ. വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എം.ജി.എൻ.ആർ.ഇ.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |