SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.47 AM IST

ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അയ്യപ്പ മഹാസംഗമം ഇന്ന് തൃശൂരിൽ

sabarimala
ശബരിമല

തൃശൂർ: ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അയ്യപ്പ മഹാസംഗമം ഇന്ന് അയ്യന്തോൾ ടി.ജി.എസ്.എം സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നടക്കും. രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പതാക ഉയർത്തും. അയ്യപ്പ സംഗമം പന്തളം രാജ പ്രതിനിധി ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ ഉപാദ്ധ്യക്ഷന്മാരായ സ്വാമി അയ്യപ്പദാസ് എന്നിവർ പ്രഭാഷണം നടത്തും. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.ജെ.ആർ കുമാർ, ഈറോഡ് രാജൻ, ദേശീയ അഡ്മിൻ സെക്രട്ടറി പി. ഷൺമുഖാനന്ദൻ, സഹസംഘടനാ സെക്രട്ടറി സി. പ്രഭാകരൻ, ട്രസ്റ്റി മന്മഥൻ നായർ, സംസ്ഥാന ജനറൽ എം.കെ. അരവിന്ദാക്ഷൻ, അമ്പോറ്റി കോഴഞ്ചേരി, പദ്മഭൂഷണ തൊടുപുഴ, സ്വാഗത സംഘം ജനറൽ കൺവീനർ മുരളി കൊളങ്ങാട്ട് എന്നിവർ സംസാരിക്കും.

നിയുക്ത മേൽശാന്തിമാരായ പരമേശ്വരൻ നമ്പൂതിരി, ശംഭുനമ്പൂതിരി, മുൻ മേൽശാന്തിമാർ എന്നിവരെ ആദരിക്കും. ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ സമാപന സന്ദേശം നൽകും. പെരിയോർമാർ, ഗുരുസ്വാമിമാർ എന്നിവരെയും ആദരിക്കുമെന്ന് സ്വാഗത സംഘം അദ്ധ്യക്ഷൻ കിട്ടുനായർ,​ ജനറൽ കൺവീനർ മുരളി കൊളങ്ങാട്ട് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.