ദുബായ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ൽ കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ തോറ്റ് വെസ്റ്റിൻഡീസ് സെമി കാണാതെ പുറത്തായതിന് പിന്നാലെ രാജ്യന്തരര ക്രിക്കറ്റിൽ നിന്ന് വിരമിക്കിൽ പ്രഖ്യാപിച്ച് അവരുടെ സൂപ്പർ താരം ഡ്വെയിൻ ബ്രാവോ.
സമയമായി എന്ന് തോന്നുന്നു. 18 വർഷം വിൻഡീസിനായി കളിക്കാനായി. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തനാണ്. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ബ്രാവോ വ്യക്തമാക്കി. വെസ്റ്റിൻഡീസിനൊപ്പം 2 ട്വന്റി-20 കിരീടങ്ങൾ 28 കാരനായ ബ്രാവോ നേടി.ടെസ്റ്റിൽ 40 മത്സരങ്ങളിൽ നിന്നും 2200 റൺസും 86 വിക്കറ്റും നേടിയിട്ടുണ്ട്. 164 ഏകദിനങ്ങളിൽ നിന്ന് 2968 റൺസും 199 വിക്കറ്റും സ്വന്തമാക്കി. ട്വന്റി-20യിൽ 90 മത്സരങ്ങളിൽ നിന്ന് 1245 റൺസും 78 വിക്കറ്റും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |