SignIn
Kerala Kaumudi Online
Thursday, 28 March 2024 6.55 PM IST

സ്വപ്‌ന സുരേഷ് പുറത്തിറങ്ങി; ജയിൽ മോചിതയായത് ഒന്നേകാൽ വർഷത്തിന് ശേഷം

swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി.സ്വപ്നയെ സ്വീകരിക്കാൻ അമ്മ അട്ടക്കുളങ്ങര ജയിലിലെത്തിയിരുന്നു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ സ്വപ്ന വീട്ടിലേക്ക് പോയി.

അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് ജയിൽ മോചിതയായത്. സ്വപ്‌നയുടെ അമ്മ കുറച്ച് സമയം മുൻപ് ജയിലിലെത്തി ജാമ്യ രേഖകൾ സൂപ്രണ്ടിന് കൈമാറിയിരുന്നു.സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സ്വർണക്കടത്തടക്കമുള്ള ആറ് കേസുകളിലും സ്വപ്‌ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയതന്ത്ര സ്വർണക്കടത്തിലെ എൻ ഐ എ കേസിൽ ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും അടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SWAPNA SURESH, JAIL, GOLD SMUGGLING CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.