SignIn
Kerala Kaumudi Online
Saturday, 20 April 2024 1.56 AM IST

ലൈസൻസില്ലേൽ ഇനി പിടിവീഴും

licence

കോട്ടയം : ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടലുകൾ തട്ടുകടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ തുടങ്ങിയ ഭക്ഷ്യോത്പാദന, വിതരണ, വില്പന, സംഭരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും എഫ്.എസ്.എസ്.എ.ഐ ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്. 12 ലക്ഷത്തിന് മേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസും 12 ലക്ഷം വരെയുള്ളവർക്ക് രജിസ്‌ട്രേഷനുമാണ് വേണ്ടത്. 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരും ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും വിധം പ്രദർശിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.