ചണ്ഡീഗഡ്: കഴിഞ്ഞ ദിവസം കർഷകർ തടഞ്ഞുവച്ച ബി.ജെ.പി നേതാവ് മനീഷ് ഗ്രോവറിനെ ഇനിയും എതിർക്കുന്നവരുടെ കണ്ണുകൾ പിഴുതെടുക്കുമെന്നും കൈകൾ മുറിച്ചെടുക്കുമെന്നും ഭീഷണി മുഴക്കി ഹരിയാന എം.പി അരവിന്ദ് ശർമ. പൊതുചടങ്ങിനിടെയാണ് ശർമ ഭീഷണി മുഴക്കിയത്. ഹരിയാനയിൽ അടുത്ത 25 വർഷമെങ്കിലും കോൺഗ്രസ് വട്ടം കറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശർമയുടെ മണ്ഡലമായ റോത്തക്കിലെ കിലോയി ഗ്രാമത്തിൽ ക്ഷേത്ര ദർശനം നടത്തുന്നതിനിടെയാണ് ഗ്രോവറിനെ കർഷകർ തടഞ്ഞുനിറുത്തിയത്. ജോലിയില്ലാത്ത മദ്യപരാണു കർഷക പ്രക്ഷോഭത്തിന്റെ മറവിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്യുതെന്ന ഗ്രോവറുടെ പരാമർശത്തിനെതിരായാണ് കർഷകർ പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |