SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.18 PM IST

ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി സിനിമയിലേക്ക്.

aa

ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി സിനിമയിലേക്ക്. ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ആർതർ ആന്റണി അവതരിപ്പിക്കുന്നത്. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ഇൗ ചിത്രത്തിലേക്ക് ഓഡിഷനിലൂ‌ടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു. നേരത്തേ നിരവധി അവസരങ്ങൾ 16 കാരനായ ആർതറെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു. സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ആർതർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU ANTONY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.