കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്തുന്നതിനായി മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂരിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ 9.30 ന് ശ്രീ കൈലാസ് ഓഡിറ്റോറിയത്തിലാണ് യോഗം. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.