മലപ്പുറം: കുടുംബവഴക്കിന്റെ പേരിലെ പ്രശ്നത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തടയാനെത്തിയ മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. മലപ്പുറം പുഴക്കാട്ടിരിയിലാണ് സംഭവം. ഉച്ചയ്ക്ക് വീട്ടിൽ ഉറങ്ങിക്കിടന്ന സുലൈഖ(52)യാണ് ഭർത്താവ് കുഞ്ഞിമൊയ്തീന്റെ ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം.
സുലൈഖയെ വെട്ടിയശേഷം നേരെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ കുഞ്ഞിമൊയ്തീൻ കീഴടങ്ങി. ബഹളം നടക്കുമ്പോൾ കുളിമുറിയിലായിരുന്ന മകൻ സവാദ് ഓടിയെത്തിയപ്പോൾ ഇയാളെയും കുഞ്ഞിമൊയ്തീൻ ആക്രമിച്ചു. പിന്നീട് മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിലെത്തിച്ച സുലൈഖയെ രക്ഷിക്കാനായില്ല. സവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളത്തൂർ പൊലീസ് കെസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |