SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 AM IST

പ്രവാസികൾക്കുള്ള ധനസഹായം; സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും അപേക്ഷിക്കാം

gulf-

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

നിലവില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനമായി വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം-242, കൊല്ലം-262, പത്തനംതിട്ട-76, ആലപ്പുഴ-129, കോട്ടയം-35, ഇടുക്കി-2, എറണാകുളം-40, തൃശ്ശൂര്‍-308, പാലക്കാട്-120, വയനാട്-3, കോഴിക്കോട്-103, കണ്ണൂര്‍-84, മലപ്പുറം-243, കാസര്‍കോട്- 44 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.

വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, NORKA, GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.