SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

ജീവിതശൈലീ രോഗം നേരത്തെ കണ്ടെത്താൻ ആരോഗ്യ ഡേറ്റാബാങ്ക് തയ്യാറാക്കും : മന്ത്രി വീണ

veena

​'​ഹൃ​ദ​യ​ത്തി​ൽ​ ​ഹൈ​ബി​ ​ഈ​ഡ​ൻ​' ഉദ്ഘാടനം ചെയ്‌തു

കൊച്ചി: ഹൃദ്രോഗം, ഉദര രോഗം തുടങ്ങി ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് മുപ്പത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പഞ്ചായത്ത് തലത്തിൽ ആരോഗ്യ പരിശോധന കാർഡ് ലഭ്യമാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ നിർദ്ധനരായ ഹൃദ്രോഗികൾക്കായി ഹൈബി ഈഡൻ എം.പി. നടപ്പാക്കുന്ന സൗജന്യ ആൻജിയോപ്ലാസ്റ്റി പദ്ധതിയായ 'ഹൃദയത്തിൽ ഹൈബി ഈഡൻ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആശുപത്രിയിലെ നവീകരിച്ച ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
+914843503177 എന്ന നമ്പറിൽ വിളിച്ചാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് മുൻ ഡി.എം.ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് തിരഞ്ഞെടുക്കപ്പെടുന്ന 100 പേ‌‌ർക്ക് ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റ് ഡോ.നിജിൽ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം സൗജന്യമായി ആൻജിയോപ്ലാസ്റ്റി നടത്തും. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ 40 പേർക്ക് സൗജന്യമായി പേസ്‌മേക്കർ ഘടിപ്പിക്കുന്ന പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ കൂടി ആരംഭിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.
യോഗത്തിൽ ആശുപത്രി പ്രസിഡന്റ് എം.ഒ.ജോൺ, ടി.ജെ.വിനോദ് എം.എൽ.എ, ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, രഞ്ജിത് വാര്യർ, ജെബി മേത്തർ, സി.പി.ആർ.ബാബു, ഇക്ബാൽ വലിയവീട്ടിൽ, അഗസ്റ്റസ് സിറിൾ, പി.വി.അഷറഫ്, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HYBI EADEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.