കൊച്ചി: ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത ഇടതുഭരണത്തിൽ പ്രതിഷേധിച്ച് നടക്കുന്ന കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30 ന് മേനക ജംഗ്ഷനിൽ സമരം നടത്തും. പ്രതിഷേധയോഗത്തിനു ശേഷം 11മുതൽ 11.15 വരെ വാഹനങ്ങൾ നിറുത്തിയിടുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ഇന്ധനവില വർദ്ധനവിനെതിരെ തുടർ പ്രക്ഷോഭം ശക്തമാക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച മുതൽ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്തും. തുടർന്ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |