കോഴിക്കോട്: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.ഷാജി.പി.ചാലി ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ശ്യാം പത്മൻ ക്ലാസെടുത്തു.
ജില്ലാ ജഡ്ജി പി.രാഗിണി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്, ജില്ലാ നിയമസേവന അതോറിറ്റി മെമ്പർ അഡ്വ.കെ.എൻ.ജയകുമാർ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ശ്രീകാന്ത്.എസ്.നായർ എന്നിവർ പ്രസംഗിച്ചു. സബ് ജഡ്ജി എം.പി ഷൈജൽ സ്വാഗതവും അഡ്വ.ജി.ബിന്ദു നന്ദിയും പറഞ്ഞു. 60 ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ ക്ലാസിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |