പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ നടത്തിവന്ന പണിമുടക്ക് ഇന്നലെ രാത്രിയോടെ അവസാനിച്ചു. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ ഏഴ് സർവീസുകൾ മാത്രമാണ് നടത്താനായത്. ജില്ലയിൽ രണ്ടാം ദിനവും പണിമുടക്ക് യാത്രക്കാരെ വലച്ചു. ഓഫീസ് ജീവനക്കാരും തൊഴിലാളികളുമാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. ഇന്നലെ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസ് നടത്തിയതിലധികവും. സർവീസ് നടത്തിയ ബസുകൾക്ക് സംരക്ഷണമൊരുക്കാൻ പൊലീസിനെയും നിയോഗിച്ചിരുന്നു.