SignIn
Kerala Kaumudi Online
Friday, 27 May 2022 1.16 AM IST

മതപരിവർത്തനത്തിനെതിരെ കേരളത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല :അലോക് കുമാർ

photo

ചേർത്തല : വോട്ടിന് വേണ്ടി മുന്നണികൾ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നതുകൊണ്ടാണ് കേരളത്തിൽ മതപരിവർത്തനം കൂടുന്നതെന്ന് വിശ്വഹിന്ദു പരിക്ഷത്ത് അന്തർദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. മതപരിവർത്തനം നിറുത്തലാക്കാൻ ഇവി​ടെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടി​ക്കാട്ടി​.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോക് കുമാർ . മ​റ്റ് സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമങ്ങൾ നടപ്പാക്കുമ്പോൾ കേരളവും തമിഴ്‌നാടും ഇതി​ന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ അലോക് കുമാർ അഭിനന്ദിച്ചു. വീട് ഇല്ലാത്ത പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പ്രവർത്തനങ്ങൾ യോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതായും മ​റ്റ് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വെള്ളാപ്പള്ളി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഒരു മണിക്കൂറോളം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനു മലയൻ,സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ജനറൽ സെക്രട്ടറി വി.ആർ.രാജേശേഖരൻ,വിഭാഗ് ജോയിന്റ് സെക്രട്ടറി എം.ജയകൃഷ്ണൻ,സംഘടനാ സെക്രട്ടറി എൻ.രാജൻ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ.എൻ.വി.സാനു, ജില്ലാ സെക്രട്ടറി​ രതീഷ് തകഴി,കെ.ബിജു, കണ്ണൻ തലവടി എന്നിവരും അലോക് കുമാറി​ന് ഒപ്പമുണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALOK KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.