പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി മണിയാതൃക്കൽ സ്‌ക്കൂളിലെ കുട്ടികൾക്ക് സർജിക്കൽ മാസ്‌ക്ക്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തു. കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി എം.വി.ആന്റപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി അരുൺ കുമാർ അദ്ധ്യക്ഷഷനായി. പ്രധാനാദ്ധ്യാപിക ചിത്ര ,പി.വി രജിമോൻ, ശിവപ്രസാദ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു