തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ കല്ലുമൂട് ഭാഗത്തുള്ള അണ്ടർപാസിനു സമീപം സീവേജ് പൈപ്പ്ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നതിനാൽ കല്ലുംമൂട് അണ്ടർപാസിൽ നിന്നും തിരുവല്ലം ഭാഗത്തേക്കുള്ള റോഡിൽ (ഇടതുവശം) 500 മീറ്റർ ദൂരത്ത് ഇന്ന് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സീവേജ് സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ ഈഞ്ചയ്ക്കൽ വള്ളക്കടവ് റോഡ് ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |