ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രിമിയർലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയ്ക്ക് ജയം. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. യുണൈറ്റഡ് താരം എറിക് ബെയ്ലിയുടെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ ഏഴാം മിനിട്ടിൽ തന്നെ സിറ്റിക്ക് ലീഡ് കിട്ടി. തുടർന്ന് ഒന്നാംപകുതി അവസാനിക്കാറാകവെ 45-ാംമിനിട്ടിൽ പോർച്ചുഗീസ് താരം ബെർണാഡോ സിൽവ സിറ്റിയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ജയത്തോടെ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനത്ത് എത്തിയപ്പോൾ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
തോൽവി യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണർ സോൾഷേറിന് വലിയ. തിരിച്ചടിയാണ്. അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള മുറവിളി ഒന്നു കൂടി ശക്തമാക്കി ഇന്നലത്തെ തോൽവി.
ഏഴാം മിനിട്ടിൽ കാൻസലോയുടെ ക്രോസ് തടയാനുള്ള ബെയ്ലിയുടെ ശ്രമം സ്വന്തം വലയിൽ പന്തെത്തിക്കുകയായിരുന്നു. അധികം വൈകാതെ സമനിലയ്ക്കുള്ള അവസരം റൊണാൾഡോ പാഴാക്കി. കാൻസലോയുടെ തന്നെ ക്രോസിൽ നിന്നാണ് സിൽവ സിറ്റിയുടെ ലീഡുയർത്തിയത്. പാസിംഗിലും ഷോട്ടുകളിലുമെല്ലം യുണൈറ്റഡിനെക്കാൾ ഏറെ മുന്നിലായിരുന്നു സിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |