SignIn
Kerala Kaumudi Online
Thursday, 26 May 2022 4.33 AM IST

സാവി ബാഴ്സയുടെ പരിശീലകൻ

xavi

കാമ്പ്നൂ : ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനം നഷ്ടമായ റൊണാൾഡ് കൂമാന് പകരം സാവി ഹെർണാണ്ടസ് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പ്രധാന പരിശീലക സ്ഥാനം ഏറ്റെടുത്തു. ക്ലബിന്റെ മുൻ ക്യാപ്ടനും ഇതിഹാസ താരവുമായ സാവിയെ കോച്ചായി നിയമിച്ച വിവരം ബാഴ്സലോണ മാനേജ്മെന്റ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. 2024വരെയാണ് കരാർ. ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീകനായ 42 കാരനായ സാവിയെ കഴിഞ്ഞ ദിവസം റിലീസ് ക്ലോസ് നൽകിയാണ് ബാഴ്സ മാനേജ്മെന്റ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ബാഴ്സയുടെ അക്കാഡമിയായ ലാമാസിയയിലൂടെ വളർന്നുവന്ന സാവി സീനിയർ ടീമിനായി 17 വർഷം കളിച്ചു. 767 മത്സരങ്ങൾ ബാഴ്‌സയ്ക്കായി കളിച്ച അദ്ദേഹം നാല് ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. അന്താരാഷ്ട്ര തലത്തിൽ ,സ്പെയിനിനെ ലോകകപ്പ്, യൂറോകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാവി 2015മുതൽ അൽ സാദിൽ ആയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, XAVI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.