കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് കസ്റ്റഡിയിൽ. മുരുകൻ( ഗൗതം) എന്നയാളാണ് കണ്ണൂർ പാപ്പിനിശ്ശേരിയിൽ എൻ ഐ എയുടെ പിടിയിലായത്. മുരുകൻ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മുരുകൻ പിടിയിലായത്.
2016ലെ ആയുധ പരിശീനത്തിൽ മുരുകൻ പങ്കാളിയായിരുന്നു. മുരുകൻ ആയുധപരിശീലനം നൽകുന്ന ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു. എടക്കര പൊലീസ് സ്റ്റേഷനിലാണ് മുരുകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |