SignIn
Kerala Kaumudi Online
Thursday, 25 April 2024 8.19 PM IST

ഈ യാത്ര കടുപ്പമാണ്,​ പക്ഷേ അതിനേക്കാൾ കരുത്തരാണ് നിങ്ങൾ; മനീഷ കൊയ്‌രാളയുടെ കുറിപ്പ് വൈറലായി

maneesha

ബോളിവുഡിലെ ഏറ്റവും കരുത്തുറ്റ താരസുന്ദരി ആരെന്ന് ചോദിച്ചാൽ നിസംശയം മനീഷ കൊയ്‌രാളയുടെ പേര് പറയാം. വർഷങ്ങൾക്ക് മുമ്പ് കാൻസർ രോഗബാധിതയാവുകയും അതിനെ അതിജീവിക്കുയും ചെയ്തതും മനീഷ തന്നെയാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇതേ രോഗം ബാധിച്ചവർക്കെല്ലാം വലിയ പ്രചോദനവും പ്രതീക്ഷയുമാവുകയാണ് മനീഷയും അവരുടെ ജീവിതം. ഇപ്പോഴിതാ ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

' ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു' ചിത്രങ്ങൾക്കൊപ്പം മനീഷ കുറിച്ചു. ക്യാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മനീഷ കുറിപ്പിൽ പറയുന്നു. 'പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു.' മനീഷ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, BOLLYWOOD, MANEESHA, CANCER, AWARENESS, BTOWN, HINDI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.