കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബേബിഡാമിന് സമീപത്തെ മരം വെട്ടാൻ അനുമതി നൽകിയത് സി.പി.എം സമ്മേളനവുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയുടെ ഭാഗമാണെന്ന് കമ്മിറ്റി തീരുമാനം വെളിപ്പെടുത്തിയ പത്രസമ്മേളനത്തിൽ പി.സി.ജോർജ് ആരോപിച്ചു. മുല്ലപ്പെരിയാർ ഡാമിന് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന ജസ്റ്റിസ് കെ.ടി. തോമസിന് മാനസിക വിഭ്രാന്തിയാണ്. ഇത്തരക്കാർ വീടിന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുതിയ ഡാം നിർമ്മിക്കണമെന്നും പെട്രോൾ, ഡീസൽ വിലയിൽ സംസ്ഥാന നികുതി കുറവ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 12ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |